ചെങ്കൽ തൊഴിലാളി യൂണിയൻ ബിഎംഎസ് രൂപീകരിച്ചു


                




കൊട്ടിയൂർ: ചെങ്കൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ വച്ച് നടന്ന യോഗത്തിൽ ചെങ്കൽ തൊഴിലാളി യൂണിയൻ ബിഎംഎസ് രൂപീകരിച്ചു. ചെങ്കൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ജിയോളജി വകുപ്പിനെയും, മോട്ടോർവാഹന നിയമ ഭേദഗതിയും യോഗത്തിൽ ചർച്ച ചെയ്തു.  യോഗത്തിൽ  സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് സുരേഷ് ഇരട്ടി, വൈസ് പ്രസിഡണ്ട് വിജയൻ പാൽച്ചുരം, ബിനീഷ്,സെക്രട്ടറി സി. മനോജ്, ജോയിൻ സെക്രട്ടറി പ്രവീൺ ബാബു, ട്രഷറർ ഇ.ആർ ഗോകുൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.