സരോജയ്ക്ക് വീടൊരുക്കാന്‍ വീണ്ടും സുമനസ്സുകളെത്തുന്നു
മയ്യില്‍: പാതിവഴിയില്‍ നിലച്ചുപോയ കുറ്റ്യാട്ടൂര്‍ തണ്ടപ്പുറം കൂവച്ചിക്കുന്നിലെ കിഴക്കെ പുരയില്‍ സരോജയുടെ വീട് നിര്‍മാണത്തിന് സഹായവാഗ്ദാനങ്ങളുമായി വീണ്ടും സുമനസ്സുകളെത്തി. 12 വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന്റെ തറയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുകയായിരുന്ന സരോജയെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ പി.പി.സിദ്ദീഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂണിറ്റ് പ്രസിഡന്റ് കെ.പി.അബ്ദുള്‍ഗഫൂര്‍ എന്നിവര്‍ സരോജയുടെ വീട്ടിലെത്തി
സഹായവാഗ്ദാനം നല്‍കിയത്. നിലവില്‍ ഇവര്‍ക്ക് കിണറോ വൈദ്യുതിയോ കക്കൂസ് പോലുമോ ഇല്ലാത്ത സ്ഥിതിയാണ്. കൂടാളി ഹൈസ്കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന സരോജയുടെ മകള്‍ കാവ്യയുടെ അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ ഇവിടെയെത്തി കുടിവെള്ള സൗകര്യമൊരുക്കും. ആര്‍ട്ട് ഓഫ് ലിവിങ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സരോജയുടെ വീട് നിര്‍മാണത്തിനായി കമ്മിറ്റി രൂപവത്കരിച്ചു. കെ.വി.പ്രശാന്ത് ചെയര്‍മാനും വിനോദ് അരിയേരി കണ്‍വീനറും മധു കക്കോത്ത് ഖജാന്‍ജിയുമായ കമ്മിറ്റിയാണ് വീട് നിര്‍മാണം തുടങ്ങിയത്.


0 Comments