ഇരിണാവ്-മടക്കര പുതിയ പാലം അഞ്ചിന് തുറക്കും



കല്യാശ്ശേരി: കല്യാശ്ശേരി-മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ്-മടക്കര പുതിയ പാലം ജനുവരി അഞ്ചിന് തുറക്കും. ടി.വി.രാജേഷ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് മന്ത്രി ജി.സുധാകരന്‍ പാലം നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.

2009 ജൂലായ് 14-ന് അനുമതി നല്‍കി 9.25 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നു. പാലത്തിന്റെ ശിലാസ്ഥാപനം 2018 ജനുവരി 9-ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. പാലത്തിന് 171 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയും ഒന്‍പത് സ്പാന്‍, ഇരുഭാഗത്തും നടപ്പാതയും നിര്‍മിച്ചു.

ഇരിണാവ് ഭാഗത്ത് 50 മീറ്റര്‍ നീളവും മാട്ടൂല്‍ ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച്‌ റോഡാണ് പാലത്തിനുള്ളത്. ഉദ്ഘാടനം ആഘോഷമാക്കുന്നതിന് സംഘാടകസമിതിയും രൂപവത്കരിച്ചു.

ഭാരവാഹികള്‍: ടി.വി.രാജേഷ് എം.എല്‍.എ. (ചെയ.), കെ.വി.മുഹമ്മദലി (ജന.കണ്‍.