കണ്ണൂര്‍ പുതിയതെരുവില്‍നിന്ന്‌ 273 കിലോ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി




കണ്ണൂര്‍: പുതിയതെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാര്‍ സഹാനി, അനുജന്‍ അരവിന്ദ് കുമാര്‍ സഹാനി എന്നിവര്‍ കണ്ണൂരില്‍ വില്‍ക്കാനായി എത്തിച്ചതായിരുന്നു ഇവ. ഉത്തര്‍പ്രദേശിലെ ബമിയ ജില്ലയിലെ ചിതബരാഗോണ്‍ ഗ്രാമത്തിലുള്ളവരാണിവര്‍.

എക്സൈസ് സംഘം എത്തിയപ്പോള്‍ രാഗേഷ് കുമാര്‍ സഹാനി ഓടിരക്ഷപ്പെട്ടു. അരവിന്ദ് കുമാര്‍ സഹാനിയെ കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ സി.വി.ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജി, സി.സി.ആനന്ദ്‌കുമാര്‍, സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പുകയില ഉത്‌പന്നം കണ്ടെത്തിയത്.