അമ്മുമ്മയ്ക്ക് അന്ത്യചുംബനം നല്‍കി സ്‌കൂട്ടറില്‍ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു : അപകടത്തില്‍ വില്ലനായത് റോഡിലെ കുഴി



അങ്കമാലി: അമ്മുമ്മയ്ക്ക് അന്ത്യചുംബനം നല്‍കി സ്‌കൂട്ടറില്‍ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു . അപകടത്തില്‍ വില്ലനായത് റോഡിലെ കുഴി . പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടില്‍ എം സി പോളിച്ചന്റെ മകന്‍ ജിമേഷ്(22) ആണ് ടാങ്കര്‍ ലോറി കയറി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ടെ അങ്കമാലി സിഎസ്‌എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം.

കുഴിയില്‍ ചാടാതിരിക്കാന്‍ മുന്‍പില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയില്‍ ജിമേഷ് സഞ്ചരിച്ച സ്‌കൂട്ടര്‍ കാറില്‍ ഇടിച്ച്‌ ടാങ്കര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞു. ടാങ്കര്‍ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ജിമേഷിന്റെ അമ്മയുടെ മാതാവിന് അന്ത്യചുംബനം നല്‍കി പിതാവിനെ മരണ വീട്ടിലേക്ക് കൂട്ടുക്കൊണ്ടു പോവാനായി വീട്ടിലേക്ക് വരികയായിരുന്നു യുവാവ്. എറണാകുളം ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് ജിമേഷ്. ടാങ്കര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.