സ്‌കോള്‍ കേരള: ജില്ലാതല മത്സരങ്ങള്‍


സ്‌കോള്‍ കേരള ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍ ഡിസംബര്‍ 19,20 തീയതികളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടക്കും. 19 ന് കാര്‍ട്ടൂണ്‍, ഉപന്യാസം മത്സരങ്ങളും 20 ന് നാടന്‍പാട്ട്, ലളിത ഗാനം, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ്ങ് എന്നീ മത്സരങ്ങളും നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള ഐഡി കാര്‍ഡുമായി അതാത് ദിവസം രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.