കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
എരുമപ്പെട്ടി: കുവൈറ്റില്‍ ജോലിക്കിടെ തയ്യൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തയ്യൂര്‍ എളാട്ട്പീടികയില്‍ വീട്ടില്‍ വീരാന്‍കുട്ടിയുടെ മകന്‍ മുസ്തഫയാണ് (42) മരിച്ചത്.
25 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. എട്ട് വര്‍ഷമായി ഷുവൈക്കില്‍ കാര്‍ പോളിഷിംഗ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു. നാല് മാസം മുമ്ബാണ് നാട്ടില്‍ വന്ന് പോയത്.
ബുധനാഴ്ച ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കള്‍: മുര്‍ഷിദ്, മുബഷിര്‍.


0 Comments