ചേ​രി​തി​രി​ഞ്ഞ് ബാ​റി​ല്‍ ഏ​റ്റു​മു​ട്ടി​! യുവാവിന്‍റെ തലയില്‍ ബിയര്‍കുപ്പി കൊണ്ടടിച്ചു; സംഭവം കുമരകത്ത്‌



കു​മ​ര​കം: യു​വാ​ക്ക​ള്‍ ചേ​രി​തി​രി​ഞ്ഞ് ബാ​റി​ല്‍ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന്‍റെ ത​ല​യ്ക്ക് ബി​യ​ര്‍ കു​പ്പി കൊ​ണ്ട് അ​ടി​യേ​റ്റു. കു​മ​ര​കം ഇ​ട​ശേ​രി റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ സി​നോ​ജ്, ബി​ബി​ന്‍, ഷ​നി​ല്‍ എ​ന്നി യു​വാ​ക്ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​മ​ര​കം ച​ന്ത ഭാ​ഗ​ത്തു​ള്ള യു​വാ​ക്ക​ളും ന​സ്ര​ത്തു​പ​ള്ളി പ​രി​സ​ര​ത്തു​ള്ള യു​വാ​ക്ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നാ​ണ് ബാ​റി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. സി​നോ​ജി​ന്‍റെ ത​ലയ്​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജ്യോ​തി, അ​ര്‍​ജു​ന്‍, ഉ​ണ്ണി​ക്കു​ട്ട​ന്‍ തു​ട​ങ്ങി അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി എ​സ്‌ഐ ജി.​ര​ജ​ന്‍​കു​മാ​ര്‍ അ​റി​യി​ച്ചു.