പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവനും പണവും കവര്‍ന്നു
ചക്കരക്കല്ല്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇരിവേരി പാനേരിച്ചാലിലെ സറീന മുത്തലിബിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച എട്ടരപ്പവന്‍ സ്വര്‍ണവും 41,000 രൂപയുമാണ് കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. വീടിന്റെ മതിലില്‍ എണിവെച്ച് കിടപ്പറയിലെ ജനലിന്റെ ഗ്രില്‍സ് മുറിച്ചുമാറ്റിയാണ് കവര്‍ച്ച നടത്തിയത്. ചക്കരക്കല്‍ പോലീസും കണ്ണൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് നായ പറമ്ബിലൂടെ റോഡുവരെപോയെങ്കിലും മറ്റു കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല.


0 Comments