അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി



അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ കൊയ്ത്തുത്സവവും മൃഗസംരെക്ഷണ വകുപ്പിന്റെ സൗജന്യ മുട്ടക്കോഴി വിതരണവും കേളകം പഞ്ചായത്ത് പ്രെസിഡണ്ട് ശ്രീമതി മൈഥിലി രമണൻ ഉദ്‌ഘാടനം ചെയ്തു .സ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന് കിടന്ന സ്‌ഥലത്തു കുട്ടികൾ കര നെല്ല് വിതച്ചതാണ് ഇപ്പോൾ കൊയ്തെടുത്തത് . ഇത് കുട്ടികളിൽ കൗതുകവും പുതിയൊരനുഭവവു മായിരുന്നു .ഹെഡ്മാസ്റ്റർ ,പി ടി എ പ്രെസിഡണ്ട് ,പി ടി എ  അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .തുടർന്ന് 50 കുട്ടികൾക്ക് സൗജന്യമായി 5 കോഴികൾ വീതം നൽകി .ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ സ്വാഗതവും വെറ്റിനറി ഡോക്ടർ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു