വാളുമുക്ക്കോളനിയിൽ കൃസ്തുമസ് ആഘോഷം നടത്തി അടയ്ക്കാത്തോട് ഗവ യു. പി. സ്കൂൾ വിദ്യാർഥികൾ
അടയ്ക്കാത്തോട് ഗവ യു. പി. സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം എളിമയുടെ സന്ദേശവുമായി വാള്മുക്കു കോളനിയിൽ നടത്തി . ആഘോഷത്തിൽ കേളകം പഞ്ചായത്ത് വിദ്ധ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി ലിസ്സി ജോസഫ് മുഖ്യാതിഥിയായിരുന്നു . ഹെഡ്മാസ്റ്റർ സ്വാഗതവും പി ടി എ പ്രെസിഡണ്ട് ജെയിംസ് അഗസ്റ്റിൻ അധ്യക്ഷനായിരുന്നു കോളനിയിലെ ലക്ഷമണൻ മൂപ്പൻ ക്രിസ്മസ് കേക്ക് മുറിച്ചു കുട്ടികൾക്ക് കൊടുത്തു .കുട്ടികൾ എല്ലാവരും കരോൾ ഗാനങ്ങൾ പാടി ആഘോഷത്തിന് മാറ്റുകൂട്ടി.
0 Comments