പ്ലാസ്റ്റിക് നിരോധനം: സാധനങ്ങള്‍ തൂക്കിവെച്ച കവറുകള്‍ക്ക് ഇളവ്
തിരുവനന്തപുരം: കടകളില്‍ സാധനങ്ങള്‍ മുന്‍കൂട്ടി അളന്നുെവക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ച മത്സ്യ-മാംസാദികള്‍ എന്നിവ അളന്ന് പാക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കാണ് ഇളവ്. ബ്രാന്‍ഡഡ് വസ്തുക്കളെയും പൂര്‍ണമായും നിരോധനത്തില്‍നിന്ന് ഒഴിവാക്കി.
കയറ്റുമതിക്കായി നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍, കേമ്ബാസ്റ്റബള് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചവ എന്നിവക്കും ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വില്പന കേന്ദ്രങ്ങളില്‍ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ക്ക് നിരോധനം ബാധകമാകും.
ബ്രാന്‍ഡഡ് വസ്തുക്കളെ ഒഴിവാക്കിയെങ്കിലും നിര്‍മാതാക്കള്‍ എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോണ്സിബിലിറ്റി പദ്ധതി (ഇ.പി.ആര്) പ്രകാരം നടപടി സ്വീകരിക്കണം. ബിവറേജസ് കോര്പറേഷന്, കേരഫെഡ്, മില്‍മ, ജല അതോറിറ്റി തുടങ്ങിയവ പുറന്തള്ളുന്ന പ്ലാസ്റ്റിക്കിനും ഇ.പി.ആര് നേരത്തേ ബാധകമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ഇൗ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യണം. ഇ.പി.ആര് സംബന്ധിച്ച് വിശദ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കും.
പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ശിപാര്‍ശ നല്കാന് ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായി നിരോധിക്കും. വ്യക്തികളോ കമ്ബനികളോ വ്യവസായമോ സ്ഥാപനമോ ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുകയോ കൊണ്ടുപോവുകയോ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്യാന്‍ പാടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് കനം നോക്കാതെ നിരോധനമുണ്ട്. ടേബിള്‍ ഷീറ്റുകളുടെ നിരോധനത്തില്‍നിന്ന് ക്ലിങ് ഫിലിം ഒഴിവാക്കി.
തെര്‍മോക്കോള്‍, സ്റ്റൈറോഫോം ഉപേയാഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവക്ക് നിരോധനമുണ്ട്. പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററിന് താഴെ കുടിവെള്ള കുപ്പികള്‍ എന്നിവക്കും നിരോധനമുണ്ട്. 500 എം.എല്ലിന് മുകളില്‍ വരുന്ന കുടിവെള്ള കുപ്പികള്‍ക്കും എല്ലാ അളവിലുമുള്ള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകള്‍ക്കും ഇ.പി.ആര് ബാധകമാകും.


0 Comments