മഞ്ഞളാം പുറം യു.പി.സ്കൂൾ 41 വർഷം മുമ്പ് ഏഴാം തരത്തിൽ  പഠിച്ച 50 പൂർവ്വ വിദ്യാർഥികൾ 22-ാം തീയതി സംഗമിക്കും



മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ
പകർന്നു നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മഞ്ഞളാംപുറം യു.പി.
സ്കൂളിന്റെ ഭാഗമായി 1975 ൽ ആരംഭിച്ച അനക്സ് (കണിച്ചാർ സെന്റ് ജോർജ് ചർച്ച്
പാരിഷ് ഹാൾ) സ്കൂളിലെ 1977 78 വർഷം 7-ാം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ
വിദ്യാർത്ഥികളുടെ സംഗമം 22-12-2019 ന് ഞായറാഴ്ച ഞങ്ങൾ പഠിച്ച അതേ ഹാളിൽ
വെച്ച് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു..

40 വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞവർ വീണ്ടും ഒത്തു ചേരുന്ന ചരിത്ര മു
ഹൂർത്തത്തിനാണ് പാരിഷ് ഹാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അമേരിക്ക,
കാനഡ, ഇംഗ്ലണ്ട്, ആടലിയ, ആഫ്രിക്ക, ഗൾഫ് നാടുകൾ തുടങ്ങി ലോകത്തിന്റെ
വിവിധ ഭാഗങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന
ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയ 60 ഓളം കൂട്ടുകാർ പ്രസ്തുത പൂർവ്വ
വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും.

22 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംഗമം കണിച്ചാർ സെന്റ് ജോർജ്
ചർച്ച് വികാരി ഫാദർ കുര്യാക്കോസ് ഓർത്തൻ അവർകൾ ഉദ്ഘാടനം നിർവഹി
ക്കും. അനക്സിൽ ഞങ്ങളെ പഠിപ്പിച്ച അദ്ധ്യാപകർ ഏറെ സന്തോഷത്തോടെ
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റിട്ടയർ ചെയ്തതിന്
ശേഷം വിശ്രമ ജീവിതം നയിക്കുന്ന അദ്ധ്യാപകരെ പൂർവ്വ വിദ്യാർത്ഥികളുടെ
സ്നേഹോപഹാരം നൽകി ചടങ്ങിൽ ആദരിക്കുന്നു.

പത്ര സമ്മേളനത്തിൽ സംഘാടകരായ പി എൻ സുധാകരൻ, ഔസേപ്പ് എം.എം,, സജി വർഗ്ഗീസ്,
സണ്ണി കുന്നശ്ശേരി, കെ.വി.മോഹനൻ  എന്നിവർ പങ്കെടുത്തു.