ഒരു ലിറ്ററിന് 1000 രൂപ! ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ വീട് വാടകയ്ക്ക് എടുത്ത് ചാരായം വാറ്റ്; യുവാവ് പിടിയില്‍
കാട്ടാക്കട : 150 ലിറ്റര്‍ വാറ്റു ചാരായവുമായി ഒരാള്‍ പിടിയില്‍. കുണ്ടമണ്‍ ഭാഗം കുരിശുമുട്ടം ഭാഗത്തു നിന്നും 150 ലിറ്റര്‍ വാറ്റ് ചാരായം, വാറ്റ് ഉപകരണങ്ങള്‍ എന്നിവ സഹിതമാണ് പിടികൂടിയത്. വിളവൂര്‍ക്കല്‍ വില്ലേജില്‍ പേയാട് അലകുന്നം ബിന്ദു ഭവനില്‍ ജോര്‍ജ്ജ് (46) നെയാണ് അറസ്റ്റ് ചെയ്തത്. ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ വീട് വാടകയ്ക്ക് എടുത്ത് കോട സൂക്ഷിച്ച് ആധുനിക രീതിയില്‍ വന്‍തോതില്‍ ചാരായം വാറ്റി ആവശ്യക്കാര്‍ക്ക് നല്കി വരികയായിരുന്നു. ഒരു ലിറ്ററിന് 1000/ രൂപ അടിസ്ഥാനത്തിലാണ് ചാരായം വിറ്റിരുന്നത്. കാട്ടാക്കട, പേയാട്, വിളപ്പില്‍ശാല,മലയിന്‍കീഴ് ഭാഗത്തും തിരുവനന്തപുരം നഗരപ്രദേശത്തും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ജോര്ജ്ജില് നിന്നം നിന്നും ചാരായം വിറ്റ വകയില്‍ 11,350/ രൂപയും പിടികൂടി. 2,50,000 രൂപയില്‍ കൂടുതല്‍ വില മതിപ്പുള്ള സാധനങ്ങള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു . കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇന്‍സ്പക്ടര്‍ ബി.ആര്, സുരൂപ് നേതൃത്വം നല്കിയ പ്രത്യേക സ്ക്വാഡിന്റെ പ്രവര്‍ത്തന ഫലമായി റെയിഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി.സുനില്കുമാറുംപാര്ട്ടിയും ചേര്‍ന്നാണ് റെയിഡ് നടത്തിയത്.


0 Comments