ലക്ഷം ദീപസമർപ്പണത്തിന്റെ കൂപ്പൺ വിതരണ ഉൽഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഗായത്രി, കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ശ്രീബാലൻ നായർക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.
കേളകം ശ്രീമൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2020 ഏപ്രിൽ 12 ന് നടത്തുന്ന ലക്ഷം ദീപസമർപ്പണത്തിന്റെ കൂപ്പൺ വിതരണ ഉൽഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഗായത്രി, കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ശ്രീബാലൻ നായർക്ക് നൽകികൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ശ്രീ ഗിരീഷ് വി.ആർ. അദ്ധ്യക്ഷം വഹിച്ചു. SNDP യോഗം അസി.സെക്രട്ടരി ശ്രീ എം.ആർ.ഷാജി ഉൽഘാടനം നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ശ്രീ ഹരീന്ദ്രൻ ആലപ്പാട്ട് സ്വാഗതവും ശ്രീ സുരേന്ദ്രൻ മനയപ്പറമ്പിൽ നന്ദിയും പറഞ്ഞു.


0 Comments