'ഓണ്‍ലൈന്‍ വ്യാപാരമേഖലയെ നിയന്ത്രിക്കണം'
പാപ്പിനിശ്ശേരി: ഓണ്‍ലൈന്‍ വ്യാപാരമേഖലയെ നിയമംമൂലം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു.
ചാക്കോ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. എസ്.ദിനേശ്, വി.ഗോപിനാഥന്‍, കെ.പി.പ്രമോദ്, കെ.നാരായണന്‍, കെ.പങ്കജവല്ലി, എം.എ.ഹമീദ് ഹാജി, രാഘവന്‍ വെളുത്തോളി, എന്‍.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ സാവകാശം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


0 Comments