ഓട്ടോറിക്ഷയില്‍ മദ്യവില്പന നടത്തുന്ന സംഘം പിടിയില്‍
തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്പന നടത്തുന്ന രണ്ടംഗസംഘം എക്സൈസ് സംഘo പിടി കൂടി .കൂവേരി മഠംതട്ടിലെ പുതുപുരക്കല്‍ വീട്ടില്‍ പി.എം. സിജി (44), തിരുങ്കുളത്തെ അമ്ബാട്ട് കുഴിയില്‍ എ.ടി. സുനില്‍ (38) എന്നിവരെയാണ് തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മദ്യവില്പനയ്ക്ക് ഉപയോഗിച്ച സുനിലിന്റെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.രഹസ്യവിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ ടുവാസമാണ് എടക്കോത്തു വച്ച് എക്സൈസ് സംഘം ഇവരെ കുടുക്കിയത്. 500 മില്ലി ലിറ്ററിന്റെ 84 കുപ്പി മദ്യമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. ബിവറേജസ്-കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളില് നിന്ന് വാങ്ങി സംഭരിച്ചാണ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചു വില്പന നടത്തിയിരുന്നത്. 340 രൂപയ്ക്കു വാങ്ങുന്ന മദ്യം 500 രൂപയ്ക്കു മുകളില്‍ ഈടാക്കിയാണു വില്പന നടത്തിയിരുന്നതെന്ന് പ്രതികള്‍ എക്സൈസ് സംഘത്തോട് സമ്മതിച്ചു .
5 വരെ നീണ്ടുനില്‍ക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിലാണ് വര്‍ഷങ്ങളായി മൊബൈല്‍ മദ്യവില്പനയില് ഏര്‍പ്പെട്ടുവരുന്ന ഇവര്‍ പിടിയിലായത്. ആളുകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യവുമായെത്തി വില്പന നടത്തുകയാണ് ഇവരുടെ രീതിയെന്നു തളിപ്പറമ്ബ് എക്സൈസ് സിഐ കൃഷ്ണകുമാര്‍ പറഞ്ഞു
0 Comments