ആ​റ​ളം ഫാം 2019 ലെ കാ​ര്‍​ഷി​ക​ന​ഷ്ടം 6.4 കോ​ടി

ഇ​രി​ട്ടി: കാ​ട്ടാ​ന​ക​ള്‍ വിഹരിച്ചതോടെ ആ​റ​ളം ഫാം ​വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 6.4 കോ​ടി രൂ​പ​യു​ടെ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി ഫാം ​അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 1300 ക​ശു​മാ​വ‌ു​ക​ള്‍, 3000 തെ​ങ്ങു​ക​ള്‍, 300 ക​വു​ങ്ങ‌്, 500 കു​രു​മു​ള​ക‌് ചെ​ടി​ക​ള്‍ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം തകര്‍ത്തത് . കാ​ട്ടു​പ​ന്നി, കു​ര​ങ്ങു ശ​ല്യ​വും ഫാ​മി​ല്‍ രൂ​ക്ഷ​മാ​ണ്.

കാ​ട്ടാ​ന​ക​ളും വ​ന്യ​ജീ​വി​ക​ളു​മു​ണ്ടാ​ക്കി​യ ല​ക്ഷ​ങ്ങ​ള്‍ ഫാ​മി​ന‌് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട‌് വ​നം -​ വ​ന്യ​ജീ​വി വ​കു​പ്പി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ‌് ആ​റ​ളം ഫാം ​മാ​നേ​ജ‌്മെ​ന്‍റ്.