ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് വീണ സ്ത്രീ മരിച്ചു
മണര്‍കാട്: കോട്ടയം മണര്‍കാട് ബസിന്റെ ചവിട്ടുപടിയില്‍നിന്ന് വീണ സ്ത്രീ മരിച്ചു. വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മണര്‍കാട് പള്ളിക്കവലയിലാണ് അപകടമുണ്ടായത്.
കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ കയറവെയാണ് അപകടം. ബസ് മുന്നോട്ട് എടുക്കവെ ചവിട്ടുപടിയില്‍നിന്ന് അന്നമ്മ പുറത്തേക്ക് വീഴുകയായിരുന്നു. ഇവരുടെ കാലിലൂടെയാണ് പിന്‍ചക്രം കയറിയിറങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ അന്നമ്മയുടെ വലതുകാല്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.


0 Comments