പേരാവൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി

പ്രിൻസിപ്പൽ ഇ.എം ദേവസ്യ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.
എൻ.സി.സി, സ്കൗട്ട് & ഗൈയിഡ്സ്, ജെ.ആർ.സി കുട്ടികൾ ദേശ ഭക്തി ഗാനവും, ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം നൽകി.
അദ്ധ്യാപകരായ പ്ലാസിഡ് മാത്തൂർ, ജയേഷ് ജോർജ്, തോമസ് എം ടി,  തുടങ്ങിയവർ നേതൃത്വം നൽകി.