ബംഗളക്കുന്ന് - ചക്കരാട്ട് കോൺക്രീറ്റ്റോഡ് ഉദ്ഘാടനം ചെയ്തു

പേരാവൂർ: ബംഗളക്കുന്ന് - ചക്കരാട്ട് റോഡ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ബാബു അധ്യക്ഷത വഹിച്ചു.
കെ.പി. അബ്ദുൾ റഷീദ്, കൊട്ടാരത്തിൽ ഖാലിദ്, കെ.എ. രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. 2019-2020 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിട്ടാണ് 160 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്.