കേരളത്തിന് അഭിമാനമായി പേരാവൂർ സ്വദേശിനി എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് പരേഡിൽ
പേരാവൂർ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിൽ എൻ സി സി ഏയർഫോഴ്സ് വിഭാഗത്തിൽ അംഗമായി പേരാവൂർ സ്വദേശിനി അർപ്പിത രഞ്ജിത്ത്. എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അർപ്പിത കൊളക്കാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ രഞ്ജിത് മർക്കോസിന്റെയും, സെന്റ് കൊർണോലിയോസ് സ്കൂൾ അധ്യാപിക. റീന തോമസിന്റെയും മകളാണ്. കേരളത്തിൽ നടന്ന പത്തോളം ക്യാമ്പുകളിൽ ബെസ്റ്റ് കേഡറ്റ് അവാർഡ് കരസ്ഥമാക്കിയാണ് ഈ സുവർണ നേട്ടത്തിന് അർഹയായത്.
0 Comments