റിപ്പബ്ലിക് ദിനമാഘോഷിച്ച് സംസ്ഥാനത്തെ മുസ്‍ലിം പള്ളികളും മദ്രസകളും
സംസ്ഥാനത്തെ മുസ്‍ലിം പള്ളികളും, മദ്രസകളും കേന്ദ്രീകരിച്ച് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നു. പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. മദ്രസകള്‍ കേന്ദ്രീകരിച്ച് നേരത്തെ തന്നെ റിപബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കാറുണ്ട്, ഇത്തവണ പള്ളികളിലും റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നു. വിവിധ പള്ളികളില്‍ ഇമാമുമാര്‍ ദേശീയ പതാക ഉയര്‍ത്തി റിപബ്ലിക് ദിന സന്ദേശം നല്‍കി.
രാജ്യത്തെ ആദ്യ മുസ്‍ലിം പള്ളിയായ കൊടുങ്ങലൂര്‍ ചേരമാന്‍ ജുമാ ।മസ്ജിദില്‍ അതിര്‍ത്തി രക്ഷാസേനാഅംഗങ്ങളുടെതടക്കമുള്ള പരേഡോടു കൂടിയാണ് റിപബ്ലിക് ദിനം ആഘോഷിച്ചത്. എല്ലാവര്‍ഷവും ചേരമാന്‍ മസ്ജിദില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. മതാടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് പൗരത്വം നല്‍കുന്നത് ഭരണഘടന ലംഘനമാണെന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.
സംസ്ഥാനത്തുടനീളം പള്ളികളില്‍ നടന്ന റിപബ്ലിക്ദിനാഘോഷത്തില്‍ വിവിധ മുസ്‍ലിം സംഘടന നേതാക്കളും, വഖഫ് ബോര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു. ഭരണ ഘടനയുടെ ആമുഖം വായിച്ചു,ഭരണ ഘടന സംരക്ഷണ പ്രതിഞ്ജ ചൊല്ലിയുമാണ് ആഘോഷ പരിപാടികള്‍ നടന്നത്.
0 Comments