ഡി.വൈ.എഫ്.ഐ. കീയച്ചാൽ യുണിറ്റ്‌ മാടായി പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി



കീയച്ചാലിൽ - വയലപ്ര പൊതുശ്‌മശാന റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികൾ ഒപ്പിട്ട  നിവേദനം മാടായി പഞ്ചായത്ത്‌ സെക്രട്ടറിക്ക് കൈമാറി. റോഡ് ടാർ ചെയ്യാനുള്ള ഇടപെടൽ കൂടി നടത്തണമെന്ന്  ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി കിരൺ ബാലകൃഷ്ണൻ നിവേദനം കൈമാറി. മേഖല ജോ. സെക്രട്ടറിമാരായ അഖിൽ, അഭിനന്ദ് എന്നിവർ പങ്കെടുത്തു. സനൂപ്, സുരാഗ്, യദു, കിഷോർ, സനൂപ് കെ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.