സുരക്ഷിത വിദ്യാലയം: വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ചു
കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുട്ടികളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കാന്‍ വിദ്യാലയ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് രക്ഷാധികാരിയായി കേളകം പോലീസ് ഓഫീസര്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, സാമൂഹിക - സാംസ്കാരിക - സന്നദ്ധ സംഘടനാ പ്രതിനിധികള്‍, മാനേജര്‍, പിടിഎ, അധ്യാപകര്‍ തുടങ്ങി 11 അംഗങ്ങള്‍ കമ്മിറ്റിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളും വിദ്യാലയവും വിദ്യാലയപരിസരവും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കമ്മിറ്റി ചര്‍ച്ച ചെയ്തു. പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ.വർഗീസ് പടിഞ്ഞാറേക്കര,പി വി വ്യാസ്ഷാ, എം. വി. മാത്യു തുടങ്ങിയവർ സംസാരിച്ചു.
വിജി കുര്യാക്കോസ്, ഐസക് മാസ്റ്റർ, വിൽസൺ കൊല്ലുവേലിൽ, ബീന ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
0 Comments