കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു: അടക്കത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങി: തടയണ നിർമിക്കാനാളില്ല
കേളകം: പഞ്ചായത്തിലെ അടയ്ക്കാത്തോടിനു സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ട് തുടങ്ങി.കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തടയണകൾ നിർമ്മിച്ചിരുന്നെങ്കിലും ഈ പ്രദേശത്തു തടയണകൾ നിർമ്മാക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
അടക്കാത്തോട്ടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് വരണ്ട് തുടങ്ങിയിട്ടും തടയണകൾ നിർമ്മിക്കുന്നതിൽ വൈമുഖ്യം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പുഴകളിൽ തടയണകൾ നിർമ്മിച്ചിരുന്നു. പഞ്ചായത്തിലെ 5,6,7,8 വാർഡ് മെമ്പർമാരുടെ പരിധിയിൽ വരുന്ന തോട്ടിൽ തടയണ നിർമ്മിച്ചില്ലെങ്കിൽ വരൾച്ച അതിരൂക്ഷമാകുമെന്നാണ് ആശങ്ക.
0 Comments