പുഴകളിൽ അടിഞ്ഞ വൻമരങ്ങൾ നീക്കാൻ നടപടിയില്ല. ആശങ്കയോടെ തീരവാസികൾ
കൊട്ടിയൂർ: രണ്ട് പ്രളയാനന്തരം ബാവലി, ചീങ്കണ്ണി പുഴകളിലും പുഴക്കരകളിലുമായി വൻമരങ്ങൾ അടിഞ്ഞ് കൂടിയത് നീക്കാൻ നടപടി യില്ല. പ്രളയ ഭയം മുന്നിൽ കണ്ട് പുഴക്കരയിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ. 2018 ലും 19ലുമായി പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കടപുഴകിയതും ഒലിച്ചുവന്നതുമായ മരത്തടികളാണ് പുഴയോരങ്ങളിലും പുഴയിലുമായി കിടക്കുന്നത്. പുഴക്കു കുറുകെ കിടക്കുന്ന ഈ മരങ്ങൾ അടുത്ത മഴക്കലാത്ത് തങ്ങൾക്ക് ഭീഷണി ആകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മുൻ വർഷത്തേ പോലെ മലവെള്ളപാച്ചിൽ ഉണ്ടായാൽ ഈ മരങ്ങളിൽ തട്ടി പുഴകവിഞ്ഞൊഴുകുമെന്നാണ് ഇവരുടെ ആശങ്ക. മുൻ വർഷങ്ങളിൽ വൻമരങ്ങൾ പാലങ്ങളുടെ തൂണുകളിലും മറ്റും തട്ടിനിന്ന് പുഴയുടെ ഒഴുക്കിനെയും തടസപ്പെടുത്തുന്നു. മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ മന്ദംചേരിയിലും പാമ്പറപ്പാനിലുമുൾപ്പെടെ പലസ്ഥലങ്ങളിലും പണിപ്പെട്ടാണ് ഒഴുക്കുതടസപ്പെടുത്തിയ മരങ്ങൾ മുറിച്ച് പുഴയുടെ ഒഴുക്കു പൂർവ്വസ്ഥിതിയിലാക്കിയത്. അന്ന് മുറിച്ച തടികൾപോലും ഇപ്പോഴും പുഴയോരങ്ങളിൽത്തന്നെ കിടക്കുന്നു. മരങ്ങൾക്ക് സ്റ്റം പ്രദേശവാസികൾക്ക് അവ ഉപയോഗിക്കാനും സാധ്യമല്ല. വനം വകുപ്പും മറ്റധികൃതരും ഇടപെട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തടികൾ ഉപയോഗശുന്യമാകുന്നതും പുഴകളിൽ തടസങ്ങളായിക്കിടക്കുന്നത് മാറ്റണമെന്നും ജനങ്ങളുടെ ആവശ്യപ്പെടുന്നു.
0 Comments