വയത്തൂര്‍ കാലിയാര്‍ ക്ഷേത്ര ഊട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. രണ്ടു പേര്‍ക്ക് വീണ് പരിക്ക്
ഉളിക്കല്‍: ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്ര ഊട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന രണ്ടു പേര്‍ക്ക് വീണ് പരിക്കേറ്റു.
താലപ്പൊലി ഘോഷയാത്രയുടെ പിന്‍ഭാഗത്തായാണ് ആന ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ആളപയമൊന്നും ഉണ്ടായിട്ടില്ല. ഉളിക്കല്‍ ടൗണിനു സമീപം എസ്.എന്‍.ഡി.പി. മന്ദിരത്തില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.
തുടര്‍ന്ന് ടൗണിലൂടെ കടന്നുപോയ ഘോഷയാത്ര അമ്പലത്തിനു സമീപം എത്തിയപ്പോഴാണ് ആന പരാക്രമണം കാട്ടിയത്. ആനപാപ്പാന്‍മാര്‍ ആനയുടെ ഭാവം മാറുന്ന ഘട്ടത്തില്‍ത്തന്നെ കൂടുതൽ ചങ്ങലയിട്ട് തളക്കാൻ സാധിച്ചതാണ് വലിയ അപകടം ഒഴിവായത്. ആന ഇടഞ്ഞപ്പോള്‍ ആനപ്പുറത്തു നിന്നും താഴെ വീണാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്.
വീരാജ്‌പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു.
0 Comments