പ്രളയദുരിതം: വ്യാപാരികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ 30 ലക്ഷം
ശ്രീകണ്ഠപുരം: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് 30 ലക്ഷം രൂപ സഹായധനം നല്‍കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ രണ്ടാംഘട്ട പദ്ധതിക്ക് ശ്രീകണ്ഠപുരത്ത് തുടക്കമായി. ചെങ്ങളായി, ശ്രീകണ്ഠപുരംമേഖലയിലെ വ്യാപാരികള്‍ക്കാണ് സാമ്ബത്തികസഹായം നല്‍കുന്നത്. കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എം.അബ്ദുള്‍ മജീദ് അധ്യക്ഷതവഹിച്ചു. എം.കെ.മുഹമ്മദലി പ്രളയസഹായ സമര്‍പ്പണം നടത്തി. വ്യാപാരിനേതാക്കളായ സി.സി.മാമു ഹാജി, പി.എം.സുഗുണന്‍ എന്നിവര്‍ പ്രളയസഹായം ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍, സാദിഖ് ഉളിയില്‍, പി.കെ.സാജിദ് നദ് വി, സൈനുദീന്‍ കരിവെള്ളൂര്‍, എ.പി.മുനീര്‍, വി.വി.സന്തോഷ്, കെ.കെ.ഫിറോസ്, എം.ജലാല്‍ഖാന്‍, കെ.പി.ആദംകുട്ടി, പി.പി.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments