കേളകം പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ ഭൂരിപക്ഷവും കണ്ണടച്ചു
കേളകം: പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ ഭൂരിപക്ഷവും കണ്ണടച്ചു.അടക്കാത്തോട്, കേളകം തുടങ്ങിയ ടൗണുകളിലും, വഴിയോരങ്ങളിലും ഭൂരിപക്ഷവും പ്രവർത്തന രഹിതം. തുടർച്ചയായി മൂന്നാം വർഷമാണ് തെരുവുവിളക്കുകൾ സ്ഥാപിച്ച പഞ്ചായത്തിന് ചുമതലക്കാരുടെ ഇരുട്ടടി. അറ്റകുറ്റപ്പണി മുടങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം. അടക്കാത്തോട് ടൗൺ കടന്നാൽ കരിയം കാപ്പ് റോഡിൽ ഒന്നും കത്തുന്നതില്ല. തെളിയാത്ത വഴിവിളക്കുകളിൽ കണ്ണും നട്ട് നാട്ടുകാർ ചോദിക്കുന്നു ഇതൊക്കെ എന്നെങ്കിലും തെളിയുമോ. വെറുതെ സർക്കാർ ഫണ്ട് പാഴായത് മിച്ചം.
0 Comments