മാ​സ​ശ​മ്പ​ളം വെ​റും 5,000, മൂ​ന്ന​ര​ക്കോ​ടി​യു​ടെ നി​കു​തി നോ​ട്ടീ​സ്; യു​വാ​വി​ന് ഞെ​ട്ട​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​ള്‍ സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് 3.5 കോ​ടി രൂ​പ​യു​ടെ ആ​ദാ​യ​നി​കു​തി നോ​ട്ടീ​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് സ്വ​ദേ​ശി​യും നി​ല​വി​ല്‍ പ​ഞ്ചാ​ബി​ല്‍ കോ​ള്‍ സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ര​വി ഗു​പ്ത​യ്ക്കാ​ണു മൂ​ന്ന​ര​ക്കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നു കാ​ട്ടി നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

2011-12 കാ​ല​ത്ത് 132 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി. ര​വി​യു​ടെ പാ​ന്‍ കാ​ര്‍​ഡ് ന​ന്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മും​ബൈ​യി​ല്‍ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഗ്വാ​ളി​യ​ര്‍ ഓ​ഫീ​സി​ല്‍​നി​ന്ന് അ​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ താ​ന്‍ ഇ​ന്‍​ഡോ​റി​ലെ ഒ​രു കോ​ള്‍ സെ​ന്‍റ​റി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും വെ​റും 60,000 രൂ​പ​യാ​ണ് ത​നി​ക്കു വാ​ര്‍​ഷി​ക വ​രു​മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്ന​തെ​ന്നും ര​വി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ന്‍റെ പാ​ന്‍ ന​ന്പ​ര്‍ മ​റ്റാ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച​താ​കാ​മെ​ന്നാ​ണ് ര​വി പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ ഈ ​വാ​ദം സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

സൂ​റ​ത്ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ജ്ര വ്യാ​പാ​ര ക​ന്പ​നി​യു​ടെ മും​ബൈ ഓ​ഫീ​സാ​ണ് ത​ന്‍റെ പേ​രി​ല്‍ ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ര​വി ത​നി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. കോ​ടി​ക​ളു​ടെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി, മെ​ഹു​ല്‍ ചോ​ക്സി എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ള്‍​ക്കു തൊ​ട്ട​രി​കെ​യാ​ണ് ത​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ ഈ ​ക​ന്പ​നി​യെ​ന്നും ര​വി പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച്‌ താ​ന്‍ പ​രാ​തി​യു​മാ​യി ഗ്വാ​ളി​യ​ര്‍, ലു​ധി​യാ​ന പോ​ലീ​സു​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും മും​ബൈ പോ​ലീ​സി​നെ സ​മീ​പി​ക്കാ​നാ​ണ് ഇ​രു​കൂ​ട്ട​രും ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ര​വി ആ​രോ​പി​ച്ചു. ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു ഗ്വാ​ളി​യ​ര്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.