ആർ.എസ്.എസ്. നിയന്ത്രണത്തിലെ കോളജിലെ പരിപാടി: ഇരിട്ടി എഎസ്പി വിവാദത്തിൽ. ആർഎസ്എസ് നിയന്ത്രിക്കുന്ന കോളേജിൻറെ പതാകയെ സല്യൂട്ട് ചെയ്തു
ആർഎസ്എസ് നിയന്ത്രിക്കുന്ന കോളേജിലെ പരിപാടിയിൽ പങ്കെടുത്ത് ഇരിട്ടി എ എസ് പി വിവാദത്തിൽ. എ എസ് പി ആനന്ദ് ആർ ആണ് വത്സൻ തില്ലങ്കേരി നേതൃത്വം നൽകുന്ന ഇരിട്ടിയിലെ പ്രഗതി കോളേജ് സംഘടിപ്പിച്ച സർഗോത്സവത്തിൽ പങ്കെടുത്തത്. തുടർന്ന് ബലിദാനികളുടെ ചിത്രത്തിനു മുന്നിൽ വച്ച് നിലവിളക്ക് പോലീസുദ്യോഗസ്ഥർ കത്തിക്കുകയും ചെയ്തു. കോളേജിൻറെ നീല പതാകയെ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ജനുവരി 11നാണ് ചടങ്ങ് നടന്നത്.സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്
0 Comments