ഇരിട്ടി :  ഇരിട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൻമ എഡ്യൂക്കേഷണൽ ആന്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള നൻമ ജനകീയോത്സവവും ചിത്ര പ്രദർശനവും , വനം - വന്യജീവി ഫോട്ടോ പ്രദർശനവും  കീഴൂർ വി.യു.പി സ്കൂളിൽ വെച്ച് നടന്നു.  രാവിലെ നടന്ന ചിത്ര പ്രദർശനവും വനം - വന്യജീവി ഫോട്ടോ പ്രദർശനവും  ചിത്രകലാധ്യാപകൻ നന്ദനൻ ഉദ്ഘാടനം ചെയ്തു. നൻമ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ. സുരേശൻ അധ്യക്ഷനായി . 
 വൈൽഡ് ലൈഫ്  ഫോട്ടോഗ്രാഫർ മനോജ് ഇരിട്ടി യുടെ വനം - വന്യ ജീവി ഫോട്ടോ പ്രദർശനവും, വിദ്യാർത്ഥി ചിത്രകാരൻമാരായ ആശിർവാദ് ,അമിത്രാ ജിത്ത്,  ചിത്രകാരൻമാരായ കെ.പി. പ്രകാശൻ. ശ്രീനിവാസൻ എടക്കാനം, സോന രജിത്ത് എന്നിവരുൾ പ്പെടെയുള്ള ചിത്രകാരൻമ്മാരുടെ ചിത്രപ്രദർശനവുമാണ് ഒരുക്കിയത്.  ചിത്രകലാധ്യാപകൻ കെ.പി പ്രകാശൻ  മുഖ്യ പ്രഭാഷണം നടത്തി.  മനോജ് ഇരിട്ടി മുഖ്യാതിഥിയായി. വി.പി സതീശൻ, ടി.കെ . രജനി , മനോജ് കെ. അത്തിത്തട്ട്, എൻ.വി. രാജേഷ് എന്നിവർ  സംസാരിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനവും കലാവിരുന്നും സണ്ണി ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് വി.പി . സതീശൻ അധ്യക്ഷനായി. കലാമണ്ഡലം വനജ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.അബ്ദുള്ള, ഗ്രന്ഥകാരി  രാജി അരവിന്ദ്, വന്യ ജീവി ഫോട്ടോഗ്രാഫർ മനോജ് ഇരിട്ടി, ജീവകാരുണ്യ പ്രവർത്തകൻ ഫാ: സണ്ണി തോട്ടപ്പള്ളി, ഗാന്ധിയൻ മാത്യു എം കണ്ടത്തിൽ എന്നിവരെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി ഉസ്മാൻ ആദരിച്ചു.  സിനിമാ- നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ ഭാഷണം നടത്തി.  ഗായകൻ പൂർണ്ണചന്ദ്രൻ സായി ഗ്രാമം, കലാമണ്ഡലം വനജ എന്നിവർ വിശിഷ്ടാതിഥികളായി
ഹരീന്ദ്രൻ പുതുശ്ശേരി, എം.പി. മനോഹരൻ, തോമസ് വർഗ്ഗീസ്, ഡോ: ശിവരാമകൃഷ്ണൻ, കൗൺസിലർമാരായ സി.മുഹമ്മദാലി, പി.രഘുനാഥ്, കെ.ടി . ദിനേശൻ, സന്തോഷ് കോയിറ്റി, കെ.സുരേശൻ എന്നിവർ സംസാരിച്ചു.
 തുടർന്ന്  സംസ്ഥാന സ്കൂൾ കലാ പ്രതിഭകളുടെ നൃത്തം,  ഹാസ്യവിരുന്ന്, താൽ കുത്തുപറമ്പിന്റെ നേതൃത്വത്തിൽ ട്രാൻസ്ജെന്റെഴ്സ് കലാകാരികളുടെ മെഗാ ഡാൻസ് നൈറ്റ്, പുന്നാട് പൊലിക യുടെ നാടൻ പാട്ടരങ്ങ് എന്നിവയും അര