വയനാട്ടില്‍ കൂലി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി, അച്ഛനും മകനും വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്ബ് ആദിവാസി യുവാവ് മരിച്ചത്‌ കൊലപാതകമാണെന്ന് തെളിഞ്ഞു. കൂലി കൂടുതല്‍ ചോദിച്ചതിനാണ് കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ പിടിയിലായി.

കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകന്‍ സുരേഷുമാണ് അറസ്റ്റിലായത്. കൂലി കൂടുതല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പ് വച്ചു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.