കൊട്ടിയൂർ പഞ്ചായത്തുതല ഗണിതോത്സവം സമാപിച്ചു.
സർവ്വശിക്ഷ അഭിയാൻ കേരളയുടെ നേതൃത്വത്തിൽ കൊട്ടിയൂർ NSS KUP സ്കൂളിൽ 3 ദിവസങ്ങളായി നടന്നു വന്ന കൊട്ടിയൂർ പഞ്ചായത്തുതല ഗണിതോത്സവം സമാപിച്ചു. സമാപന സമ്മേളനം സ്കൂൾ മാനേജർ ശ്രീ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ തോമസ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ R P മാരായ ശ്രീ ബാലൻ മാസ്റ്റർ, ബീന ടി.ഡി., Sr. ജിഷ, സ്വഞ്ചു, നിഷ, അതുല്യ,ജൈനമ്മ , എന്നിവർ ആശംസ അർപ്പിച്ചു. ശ്രീമതി ജിഷാറാണി വി.എസ് നന്ദിയും അറിയിച്ചു. സ്വാഗതം ശ്രീ.പി. വി. പവിത്രൻ ഹെഡ് മാസ്ററർ NSS KUP സ്കൂൾ


0 Comments