കേളകം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പദ്ധതി ഏകദിന ശിൽപശാല നടത്തി

 കേരള പുനർ നിർമ്മാണ വികസന
പരിപാടിയുടെ ഭാഗമായി ഒരു ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് വേണ്ടി കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ദുരന്തനിവാരണ പദ്ധതി ഏകദിന ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉദ്ഘാടനം നടത്തി. കില ഫാക്കൽറ്റി രവീന്ദ്രൻ തൊടീക്കുളം ക്ലാസെടുത്തു. വൈസ് പ്രസിഡണ്ട് എ. രാജൻ, പഞ്ചായത്ത് അസിസ്റ്റൻറ് സിക്രട്ടറി ജോഷ്വാ തുടങ്ങിയവർ സംസാരിച്ചു.