കണിച്ചാർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവം
കേളകം: കണിച്ചാർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാവുമെന്ന് ഉൽസവ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഹോത്സവത്തിന് ആരംഭം കുറിച്ച് ഫെബ്രവരി മൂന്നിന് തിങ്കളാഴ്ച്ച 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് നടതുറക്കൽ. തുടർന്ന്തൃക്കൊടിയേറ്റ് നടക്കും. രാത്രി 8.15-ന് ചാക്യാർകൂത്ത് നടക്കും. 4- ന് ചൊവ്വാഴ്ച്ച വൈകുന്നേരം നാലരക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ക്ഷേത്ര സ്ഥാനികനും, ശ്രീനാരായണ ഗുരുദേവനെ നേരിൽ കണ്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക യാ ളു മായ മാടശ്ശേരി നാരായണൻ ശാന്തികളെ എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആദരിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് മുഖ്യാതിഥിയാവും. രാത്രി ഒമ്പതരക്ക് കുണ്ഡലിപ്പാട്ടിന്റെ മോഹിനിയാട്ടം നൃത്താവിഷ്കാരമായ ഏകാത്മകം അരങ്ങേറും. അഞ്ചാം തിയതി ബുധനാഴ്ച്ച വനിതാ - യുവജനസംഗമം ,വിവിധ കലാ സാംസ്കാരിക പരിപാടികൾ നടക്കും. രാത്രി 7.45 ന് നടക്കുന്ന വനിതാ - യുവജന സംഗമം നിർമ്മല അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും. ആറാം തീയതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്ക് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് അവതരിക്കുന്ന കാരി എന്ന നാടകം അരങ്ങേറും. ഏഴാം തീയതി രാത്രി എട്ട് മണി മുതൽ കാവടി താലപ്പൊലി ഘോഷയാത്ര. രാത്രി പത്തരക്ക് ഘോഷയാത്രയ്ക്ക് ശേഷം കാവടി താലപ്പൊലി സമർപ്പണം നടക്കും. തുടർന്ന് കാവടി അഭിഷേകം. എട്ടാം തിയതി ശനിയാഴ്ച്ച സന്ധ്യ 7.15ന് കാളികയം പാലത്തിന് സമീപം സജ്ജമാക്കിയ ആറാട്ട് കടവിൽ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് ഒ.എൻ.രാജു ഓട്ടുകുന്നേൽ ,സെക്രട്ടറി എം.വി.മുരളീധരൻ, പബ്ലിസിറ്റി കൺവീനർ കെ.കെ.ഗോപി എന്നിവർ പങ്കെടുത്തു.
0 Comments