അരാജകത്വത്തിനല്ല, ദേശീയതയ്ക്കാണ് ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല. കേജ്‌രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും ജാവഡേക്കര്‍ പറഞ്ഞു.