ബസ്​ നിരക്ക്​ വര്‍ധനക്ക്​ വീണ്ടും കളമൊരുങ്ങുന്നു


തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ജ​നം ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ബ​സ്​ ചാ​ര്‍​ജ്​​ വ​ര്‍​ധ​ന​ക്ക്​ ക​ള​മൊ​രു​ങ്ങു​ന്നു. നി​ര​ക്ക്​ പ​ു​തു​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി സ്​​റ്റേ​റ്റ്​ ഫെ​യ​ര്‍ റി​വി​ഷ​ന്‍ ക​മ്മി​റ്റി സി​റ്റി​ങ്ങു​ക​ള്‍​ക്ക്​ ന​ട​പ​ടി തു​ട​ങ്ങി. ജ​നു​വ​രി പ​ത്തി​ന്​ എ​റ​ണാ​കു​ള​ത്ത്​ സി​റ്റി​ങ്ങി​ല്‍ ഹാ​ജ​രാ​കാ​ന്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​റേ​റ്റ്​ ബ​സ്​ ഉ​ട​മ​ക​ള്‍​ക്ക്​ ക​ത്ത​യ​ച്ചു. ര​ണ്ടു​​വീ​തം പ്ര​തി​നി​ധി​ക​ളെ അ​യ​​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ 12 സം​ഘ​ട​ന​ക​ള്‍​ക്കാ​ണ്​ ക​ത്ത്​. ബ​സ്​ ചാ​ര്‍​ജ്​​ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ബ​സ് ഉ​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​െ​ണ്ട​ങ്കി​ലും സ​മീ​പ​കാ​ല​ത്ത്​ സ​മ​ര​മോ സ​മ്മ​ര്‍​​ദ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല.

2018 മാ​ര്‍​ച്ചി​ലാ​ണ്​ ഒ​ടു​വി​ല്‍ ചാ​ര്‍​ജ്​ വ​ര്‍​ധി​പ്പി​ച്ച​ത്. ഒാ​ര്‍​ഡി​ന​റി​ക​ളി​ലെ മി​നി​മം നി​ര​ക്ക്​ ഏ​ഴി​ല്‍​നി​ന്ന്​ എ​ട്ടാ​ക്കി​യ​ത​ി​നൊ​പ്പം കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 64ല്‍​നി​ന്ന് 70 പൈ​സ​യാ​യും കൂ​ട്ടി​യി​രു​ന്നു. നി​ര​ക്ക്​ മി​നി​മം പ​ത്താ​ക്ക​ണ​മെ​ന്നാ​ണ്​ ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്കു​യ​ര്‍​ത്ത​ണ​മെ​ന്നും ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ ഇ​ന​ത്തി​ല്‍ കൂ​ടി​യ നി​ര​ക്ക്​​ ക​ഴി​ഞ്ഞ റി​പ്പോ​ര്‍​ട്ടി​ലും ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്​​ത​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ വെ​ട്ടി. പി​ന്നീ​ട്​ പ​ല​വ​ട്ടം ഗ​താ​ഗ​ത​മ​​​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കാ​ണ്​ ഉ​ട​മ​ക​ള്‍ പ്ര​ധാ​ന വി​ഷ​യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ദ്യ​ാര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക്​ മി​നി​മം 5 രൂ​പ​യാ​ക്ക​ണമെന്നാണ്​ ആവശ്യം. സാ​ധാ​ര​ണ ബ​സ്​ നി​ര​ക്കി​​െന്‍റ 50 ശ​ത​മാ​ന​വു​മാ​ക്ക​ണം.
സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല​ക​ളെ ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന സ​മ​ഗ്ര ഗ​താ​ഗ​ത​ന​യം ത​യാ​റാ​ക്ക​ണം

പ​ത്തി​ന്​ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ലും ക​ണ്‍​സ​ഷ​ന്‍ നി​ര​ക്കാ​യി​രി​ക്കും മു​ഖ്യ​മാ​യും ഉ​ന്ന​യി​ക്കു​ക. ബ​സു​ക​ളു​ടെ കാ​ല​പ​രി​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ട​മ​ക​ള്‍ നേ​ര​ത്തേ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. നി​ര​ക്ക്​ വ​ര്‍​ധ​ന ത​ട​സ്സ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ര്‍​ക്കാ​ര്‍ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കു​ന്ന​തി​ന്​ ബ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം 15ല്‍​നി​ന്ന്​ 20 വ​ര്‍​ഷ​മാ​യി നീ​ട്ടി​യി​രു​ന്നു. കെ.​എ​സ്.​ആ​ര്‍.​ടി.​സി യെ ​ര​ക്ഷി​ക്കാ​ന്‍ ബ​സ്​ ചാ​ര്‍​ജ്​ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്​ കോ​ര്‍​പ​റേ​ഷ​നി​ലെ പ്ര​മു​ഖ യൂ​ണി​യ​നു​ക​ള്‍ ​േ​ന​ര​ത്തേ ത​ന്നെ ആ​വ​ശ്യ​പ്പ​ട്ടി​രു​ന്നു.