മുണ്ടാനൂരിലെ കാഞ്ഞിരക്കൊഴുപ്പിൽ ഷിബിൻ നിര്യാതനായി

പയ്യാവൂർ: ഉളിക്കൽ മലയോര ഹൈവേയിൽ ഇന്നലെ രാത്രി  ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന്  മുണ്ടാനൂരിലെ കാഞ്ഞിരക്കൊഴുപ്പിൽ ബാലന്റയും ഷീലയുടേയും മകൻ ഷിബിനാണ് (25) മരണപ്പെട്ടത്. പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ച് ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട നാട്ടുകാരാണ് ഷിബിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ  സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടും ബന്ധപ്പെട്ടവർ ഇക്കാലമത്രയും ശ്രദ്ധ കൊടുക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നതിന് കാരണം.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും.  സഹോദരി: ഷിബിന.