എരുമേലി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍നിന്ന് കാമുകനെത്തി. കരിമ്ബിന്‍തോട് വനപാതയോരത്ത് സംശയകരമായികണ്ട ഇവരെ നാട്ടുകാര്‍ 'പൊക്കി'. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

പെണ്‍കുട്ടിയുടെ സ്ഥലം വെച്ചൂച്ചിറയാണ്. കാമുകന്‍ തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനും. പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരമാണ് കാമുകന്‍ എരുമേലിയിലെത്തിയത്. കരിമ്ബിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കി യുവാവിനെ നാട്ടിലേക്ക് തിരികെ അയച്ചതായി എരുമേലി എസ്.എച്ച്‌.ഒ. ആര്‍.മധു പറഞ്ഞു.