രാഹുലും പ്രിയങ്കയും കേജരിവാളും കലാപത്തിന് പ്രേരിപ്പിക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഡല്‍ഹിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണം പ്രതിപക്ഷത്തിനെതിരെ ഷാ പ്രയോഗിച്ചു. സിഎഎയ്ക്കെതിരായി പ്രതിഷേധിക്കുന്നവര്‍ ഇതിന് ഉത്തരം നല്‍കണം. കഴിഞ്ഞ ദിവസം നന്കാന സാഹിബ് ഗുരുദ്വാരയില്‍ ആക്രമിക്കപ്പെട്ട ഈ സിക്കുകാര്‍ ഇന്ത്യയിലേക്ക് അല്ലെങ്കില്സ എവിടേക്ക്പോകും? ഷാ ചോദിച്ചു.
സിഎഎ സംബന്ധിച്ച് പ്രതിപക്ഷം നുണപ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേഗദതി നിയമത്തിന്റെ ഗുണഭോക്താക്കള്‍ ദളിതരും പാവപ്പെട്ടവരുമാണ്. പ്രതിഷേധിക്കുന്നവര്‍ ഇവര്‍ക്ക് എതിരായാണ് പ്രതിഷേധിക്കുന്നതെന്നും ഷാ പറഞ്ഞു.
0 Comments