രാ​ജ്യം നി​യ​ന്ത്രി​ക്കു​ന്ന​ത് ഫാ​സി​സ്റ്റു​ക​ള്‍; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു സം​ഘ​ര്‍​ഷ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഫാ​സി​സ്റ്റു​ക​ള്‍ ധീ​ര​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ​ബ്ദ​ത്തെ ഭ​യ​പ്പെ​ടു​ന്ന​താ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു. ധീ​ര​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ​ബ്ദ​ത്തെ ന​മ്മു​ടെ രാ​ജ്യം നി​യ​ന്ത്രി​ക്കു​ന്ന ഫാ​സി​സ്റ്റു​ക​ള്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. ആ ​ഭ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ജെ​എ​ന്‍​യു​വി​ലെ അ​ക്ര​മ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

മു​ഖം​മൂ​ടി ധ​രി​ച്ച​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രേ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണി​ത്- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. ജെ​എ​ന്‍​യു അ​ക്ര​മ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​ഹി​ത​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് മ​മ​ത പ​റ​ഞ്ഞു.