നീറ്റ് എഴുതുന്നില്ലേ? അപേക്ഷാതിയതി നീട്ടി, ആറുവരെ സമയമുണ്ട്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയ്ക്ക് (നീറ്റ് യു ജ) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തിയതിപ്രകാരം ഈ മാസം ആറാം തിയതി വരെ പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ആറാം തിയതി രാത്രി 11:50ന് മുമ്ബായി അപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.

നേരത്തെ അറിയിച്ചിരുന്നതനുസരിച്ച്‌ ഡിസംബര്‍ 31 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തിയതി. എന്നാല്‍ അപേക്ഷകരുടെ തിരക്കുമൂലം പലര്‍ക്കും അപേക്ഷിക്കാനുള്ള സാധിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിയതി നീട്ടിയത്.

അപേക്ഷയിലെ പിഴവുകള്‍ തിരുത്താനുള്ള തിയതിയിലും പരീക്ഷാതിയതിയിലും മാറ്റമില്ല. ജനുവരി 15 മുതല്‍ 31 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം. മെയ് മൂന്നാം തിയതിയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം.