മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം
കേളകം: കൊട്ടിയൂർ - മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം നടത്തുന്നു. അഞ്ചു മുതൽ 12 വരെ നടത്തുന്ന യജ്ഞത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നാലുമണിക്ക് നടക്കും. തുടർന്ന് യജ്ഞാചാര്യൻ എം.വി.കൃഷ്ണകുമാർ പിലാത്തറയുടെ നേതൃത്വത്തിൽ യജ്ഞം തുടങ്ങും. ആറിന് വരാഹാവതാരം, ഏഴിന് ഭദ്രകാളി പ്രാദുർഭാവം, എട്ടിന് നരസിംഹാവതാരം, ഒമ്പതിന് ശ്രീകൃഷ്ണാവതാരം, 10-ന് രുഗ്മിണി സ്വയംവരം, 11-ന് സന്താനഗോപാലം, ഹംസാവതാരം, 12-ന് ശ്രീകൃഷ്ണ സ്വധാമ ഗമനം എന്നിങ്ങനെയാണ് പാരായണം നടക്കുക. പി.എസ്.മോഹനൻ സഹയജ്ഞാചാര്യനും സഹാചാര്യർ സുരേഷ് ശർമ, ഒ.പി.തങ്കമണി എന്നിവരും യജ്ഞത്തിൽ പങ്കെടുക്കും. 11-ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 12-ന് പ്രസാദ ഊട്ട് എന്നിവയും നടക്കും. എല്ലാദിവസവും മൂന്നുനേരവും പ്രസാദ ഭോജനവും തിങ്കൾ മുതൽ ശനിവരെ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടുവരെ നാരായണീയ പാരായണമുണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊട്ടിയൂർ പെരുമാൾ സേവാസംഘം പ്രസിഡന്റ് പി.ആർ.ലാലു, സപ്താഹ നിർവഹണ സമിതി ചെയർമാൻ എം.കെ.ഗോപാലൻ, ജോയിന്റ് കൺവീനർമാരായ രാജേഷ് നടുക്കയാലുങ്കൽ, വത്സ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
0 Comments