ചെട്ടിയാംപറമ്പ് ഗവ യു.പി. സ്കൂൾ കോർണർ പി.ടി.എ. യോഗം നടത്തി

പൊയ്യമല ഇടപ്പള്ളി അനീഷിന്റെ ഭവനത്തിൽ നടന്ന പരിപാടി കേളകം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ തങ്കമ്മ സ്ക്കറിയ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോയി വേളുപുഴ അധ്യക്ഷത വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ വിദ്യാർത്ഥി കർഷകനായി തെരഞടുത്ത അലൻ എബ്രഹാമിനെ എസ്സ്.ടി. രാജേന്ദ്രൻ മാസ്റ്റർ ആദരിച്ചു. വാർഡ് മെമ്പർ തോമസ് കണിയാംഞാലിൽ, പി.റ്റി.എ. പ്രസിഡന്റ് ഷിജോ പടിയട്ടിൽ,  അബിളിവിനോദ്, പി.ടി എ വൈസ് പ്രസിഡന്റ് വിനോദ് തത്തപാറ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മണി മാസ്റ്റർ സ്വാഗതവും അനീഷ് ഇടപ്പള്ളി നന്ദിയു പറഞ്ഞു. ചടങ്ങിൽ സ്കൂളിന്റെ മികവ് പ്രദർശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു