മാംസ ഭോജികളായ സസ്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ അറിയാം വിത്തുൽവ നഗരിയിൽ
മാംസ ഭോജികളായ സസ്യങ്ങളെ
പരിചയപ്പെടുത്തുകയാണ് കേളകം സ്വദേശിയായ മൂഴികുളം വർഗീസ്. ഫെയർട്രേഡ് അലയൻസ് കേരളയുടെ നേതൃത്വത്തിൽ കേളകത്ത് നടക്കുന്ന വിത്ത് ഉത്സവത്തിലാണ് നെപ്പന്തസ് എന്ന പേരിൽ അറിയപ്പെടുന്ന ഇരപിടിയൻ സസ്യത്തെ പ്രദർശപ്പിച്ചിരിക്കുന്നത് .നെപ്പന്തസ് എന്ന് പേരുള്ള ഒരിനം സസ്യമാണ് ഇത്. സസ്യത്തിലുണ്ടാകുന്ന വലയുടെ രൂപ സാദൃശ്യമുള്ള പൂവുകളാണ് ഈ സസ്യം ഇരപിടിക്കാനായി ഉപയോഗിക്കുന്നത്. പടർന്ന് പന്തലിച്ച് നിൽക്കുന്ന ഇലകൾക്കിടിയിലൂടെ തൂങ്ങിനിൽക്കുന്ന പൂവുകളിലേക്ക് പ്രാണികളെയും ,ചെറുകീടങ്ങളെയും ആകർഷിച്ച് വീഴ്ത്തി ദഹിപ്പിച്ചാണ് ഇവ ഭക്ഷണമാക്കി മാറ്റുന്നത്.എലികളെ പോലും ഇത്തരത്തിൽ കെണിയിൽപെടുത്തി ഭക്ഷണമാക്കുന്ന ജയ്ന്റ് നെപ്പന്തസുകൾ വരെ ഉണ്ടെന്നാണ് പറയപ്പെടുന്നത്.ചൈന, ഇന്തോനേഷ്യ, ഫിലപ്പെയിൻസ്,ഓസ്ട്രേലിയ,തായ്ലന്റ് ,മഡഗാസ്‌കർ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്.നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട ഏകദേശം 160 ഇനങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ഒരിനം മാത്രമാണ് ഉള്ളത്. ചെടിച്ചട്ടികളിൽ മണ്ണ് നിറച്ച് അതിലാണ് ആദ്യഘട്ടത്തിൽ ഇവ വളർത്തിയിരുന്നത്. എന്നാൽ വെള്ളവും വളവും നൽകുന്നത് മൂലം ചെടികളിൽ ഇരയെ വേട്ടയാടുന്ന വല പോലുള്ള പൂവുകൾ ഉണ്ടാകാത്തതിനെ തുടർന്ന് ചകിരിചോറിലും മണലിലും മാറ്റി നട്ടതോടെയാണ് ഇവയിൽ പൂവുണ്ടായത്. ആവശ്യത്തിന് വെള്ളവും വളവും ലഭിക്കുന്നത് മൂലമാണ് ഇവ പുഷ്പ്പിക്കാതിരുന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ഒരു സുഹൃത്താണ് വർഗീസിന് ഈ സസ്യം നൽകിയത്. 5 വർഷമായി ഒലിവിയ ഗാർഡൻസ് എന്ന പേരിൽ നഴ്സറി നടത്തുന്ന വർഗീസ് ഇതിനകം തന്നെ നിരവധി സസ്യങ്ങൾ ഉത്പാദിപ്പിച്ച് വിൽപന നടത്തിയിട്ടുണ്ട്. അലങ്കാര ചെടിയായും കൃഷിയിടങ്ങളിൽ കീടങ്ങളെ നശിപ്പിക്കാനും ഈ ചെടി വളർത്താമെന്നാണ് വർഗീസ് പറയുന്നത്.
0 Comments