സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച്‌: ഗ​വ​ര്‍​ണ​ര്‍​ക്ക് മ​റു​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച​ല്ലെ​ന്നു​ള്ള ഗ​വ​ര്‍​ണ​റു​ടെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍. റൂ​ള്‍​സ് ഓ​ഫ് ബി​സി​ന​സ് അ​നു​സ​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. കേ​സ് കൊ​ടു​ക്കു​ന്ന​തി​ന് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി വേ​ണ്ട. ഗ​വ​ര്‍​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ച​ട്ട​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍​ക്ക് മ​റു​പ​ടി ന​ല്‍​കും. ഗ​വ​ര്‍​ണ​റു​ടെ അ​ധി​കാ​ര​ത്തെ സ​ര്‍​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ര്‍​ഡ് വി​ഭ​ജ​ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ ഗ​വ​ര്‍​ണ​ര്‍​ക്കോ എ​തി​രാ​യ​ല്ല സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ബാ​ല​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.