പേരാവൂർ ബ്ലോക്ക് ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും നടത്തി


പേരാവൂർ: കേരള സർക്കാറിന്റെ  ലൈഫ്മിഷന്റെ ഭാഗമായി വീടുകൾ ലഭിച്ച് പണി പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുബ സംഗമവും അദാലത്തും അഡ്വ. സണ്ണി ജോസഫ്  എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 831 വീടുകളാണ് ഇതുവരെയായി വിവിധ പദ്ധതികളിലൂടെ പൂർത്തിയാക്കിയത് (കണിച്ചാർ 100, കേളകം 56, മാലൂർ 61, കൊട്ടിയൂർ 61: പേരാവൂർ 94, കോളയാട് 302, മുഴക്കുന്ന് 149.)
ഗുണഭോക്തൃ സംഗമത്തോടനുബന്ധിച്ച് വിവിധ ഡിപ്പാർട്ടു മെന്റുകൾ പങ്കെടുത്ത അദാലത്ത് നടന്നു 293പരാതികളിൽ 17 പരിഹരിച്ചു. മറ്റുള്ളവ വൈദ്യുതി, റേഷൻ , ഗ്യാസ്,സംബന്ധിച്ചവക്ക് ഉടൻ പരിഹാരം ഉണ്ടാക്കാൻ തീരുമാനമായി.