കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി മറുനാടന്‍ തൊഴിലാളികള്‍
മയ്യില്‍: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമസ്ഥന് തിരിച്ചുനല്‍കി കൊളച്ചേരി മുക്കില്‍ താമസിക്കുന്ന രണ്ട് മറുനാടന്‍ തൊഴിലാളികള്‍.
പശ്ചിമബംഗാള്‍ സ്വദേശികളായ അബ്ദുള്‍ ആലത്തിനും വാപിക്കും കഴിഞ്ഞദിവസം നെല്ലിക്കപ്പാലം പാലത്തുങ്കരയലെ കോണ്‍ക്രീറ്റ് ജോലികഴിഞ്ഞ് നടന്നുവരുമ്ബോള്‍ റോഡരികില്‍നിന്ന് ബാഗ് കളഞ്ഞുകിട്ടി. 20000 രൂപയും ഒട്ടേറെ രേഖകളുമടങ്ങിയ ബാഗില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്ബറില്‍ ഇവര്‍ ഉടമസ്ഥനെ വിളിച്ചു. തുടര്‍ന്ന് പാലത്തുങ്കരയിലെ സവാദ് ഇവരുടെ അടുത്തെത്തി പണവും രേഖകളും കൈപ്പറ്റി.
രണ്ടുദിവസം മുമ്ബ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായിരുന്നു ബാഗും പണവും. രണ്ടുവര്‍ഷത്തിലധികമായി ഇവര്‍ കൊളച്ചേരിമുക്കിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പാലത്തുങ്കര നിവാസികള്‍ ബംഗാള്‍ സ്വദേശികളെ അനുമോദിച്ചു.
0 Comments